• Gayatri

ആർത്തവം മാലിന്യമോ?

Updated: Apr 27, 2018

പാഡുകളും ഡാംപോണുകളും  കാലത്തെ അതിജീവിക്കുന്ന മാരക മാലിന്യ വിപത്തുകളാണ്. ആർത്തവ സമയത്തെ പരിചരണത്തിനായി പാഡുകളെ  ആശ്രയിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെ ഒഴിവാക്കാനും, ചെലവ് കാര്യമായി കുറയ്ക്കാനും, സമൂഹത്തിനും പരിസ്ഥിതിക്കും കോട്ടം തട്ടിക്കാതെ സ്വന്തം  ജൈവ പ്രക്രിയയിൽ ശ്രദ്ധപുലർത്താനും മെൻസ്ട്രുവൽ കപ്പ് സഹായകമാണ്. സ്‌ത്രീകൾ പാഡുകളും ശീലിച്ചു വന്നവയാണ്, അത് പോലെ തന്നെയാണ് ഏതൊരു പുതിയ അനുഭവവും. കപ്പ് ഉപയോഗിക്കാനും ശീലമാക്കാനും  വേണ്ടത് സ്വയം പ്രചോദനം മാത്രമാണ്. പിന്നെ ലേശം ആത്മവിശ്വാസവും!







മെൻസ്ട്രുവൽ കപ്പ് വ്യാപകമായി ശീലിക്കപ്പെടേണ്ട ഒരു രീതിയാണ്. സ്കൂളുകളിൽ കപ്പുകളെ കുറിച്ചുള്ള ബോധവത്‌കരണം തുടങ്ങി വെക്കുന്നത് ഇതിനെ കുറിച്ചുള്ള സംഭാഷണം തുടങ്ങാനുതകും. അത് ഈ കാലഘട്ടത്തിൽ അത്യന്താപേക്ഷികമാണ്. 





Read Azhimukham Article here:

azhimukham.com/health-why-you-are-unwilling-to-use-menstrualcups-gayatri/